മലയിൻകീഴ്: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മലയിൻകീഴ് ബ്രാഞ്ചിൽ 26,27 തീയതികളിൽ വായ്പാമേള സംഘടിപ്പിക്കും.26ന്

ഐ.ബി.സതീഷ് എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും.രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് മേള.ചൊവ്വാഴ്ച സീനിയർ റീജിയണൽ ബാങ്ക് മാനേജർ സായി സുബ്രമണി വായ്പാ വിതരണം നടത്തും.മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻനായർ,ബ്രാഞ്ച് മാനേജർ എം.ബി.ഹരികുമാർ എന്നിവർ സംസാരിക്കും.