കല്ലറ:ഗ്രാമീണ വിദ്യാലയമായ കല്ലറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. ജില്ലാ പഞ്ചായത്തിന്റെ 2.05 കോടി രൂപയുടെ വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഒരു കോടി രൂപയുടെ ഓപ്പൺ എയർ ആഡിറ്റോറിയം, 60 ലക്ഷം രൂപയുടെ പുതിയ സ്കൂൾ കെട്ടിടം, 25.5 ലക്ഷം രൂപയുടെ എസ്.എസ്.എ കെട്ടിടം, 15 ലക്ഷം രൂപയുടെ കണക്ഷൻ ബ്രിഡ്ജ്, 5 ലക്ഷം രൂപയുടെ പബ്ലിക് അഡ്രസിംഗ് സിസ്റ്റം എന്നിവ ഇതിൽ ഉൾപ്പെടുന്നു. രാവിലെ 9 ന് സ്കൂൾ അങ്കണത്തിൽ ഓപ്പൺഎയർ ആഡിറ്റോറിയം നിർമ്മാണോദ്ഘാടനവും പ്രതിഭാ സംഗമവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിക്കും. ജില്ലാ പഞ്ചായത്തംഗം എസ്.എം. റാസി അദ്ധ്യക്ഷനാകും.