പോത്തൻകോട്: നഗര കേന്ദ്രീകൃതമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗ്രാമ പ്രദേശങ്ങളിൽ കൂടി വ്യാപിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കാട്ടായിക്കോണം വാഴവിളയിലെ യു.ഐ.ടിയിൽ നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 46.50 ലക്ഷം രൂപ മുടക്കിയാണ് 2800 ചതുരശ്ര അടിയുള്ള പുതിയ കെട്ടിടം നിർമ്മിച്ചത്. രണ്ടാംഘട്ട നിർമ്മാണത്തിന് 50 ലക്ഷം രൂപ ഇന്ത്യൻ ഓയിൽ കോർപറേഷൻ അവരുടെ ലാഭ വിഹിതത്തിൽ നിന്നു നൽകിയിട്ടുണ്ടെന്നും തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് സഹകരണ സംഘം അതിന്റെ നിർമ്മാണം പൂർത്തികരിക്കുമെന്നും മന്ത്രി പറഞ്ഞു. വാർഡ് കൗൺസിലർ സിന്ധുശശി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ കെ. വിജയകുമാരി, സ്‌കൂൾ എച്ച്.എം കെ. ഇന്ദിര, അദ്ധ്യാപക പ്രതിനിധി ഡോ. ഷാബു ബി.രാജ്, കഴക്കൂട്ടം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടായിക്കോണം അരവിന്ദൻ, പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി. രമേശൻ, സംഘാടക സമിതി കൺവീനർ ജെ. ഉണ്ണിക്കൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് എം. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.