നെടുമങ്ങാട്: നബിയുടെ വചനങ്ങളും ദർശനങ്ങളും മാനവ ലോകത്തിനും മനുഷ്യ വർഗത്തിനും വഴികാട്ടിയാണെന്ന് അഡ്വ.ഡി.കെ മുരളി എം.എൽ.എ പറഞ്ഞു.മൂഴി ചേലയിൽ പള്ളിമുക്ക് മീലാദ് കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാർദ്ദ സമ്മേളനം ഉദ്ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം.മീലാദ് കമ്മിറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അദ്ധ്യക്ഷതയിൽ സി.എം സെന്റർ പ്രിൻസിപ്പൽ നിസാർ ജൗഹരി മുഖ്യപ്രഭാഷണം നടത്തി.ഷൈജു കുമാർ, സൈദ് മൗലവി,പനവൂർ ഹസൻ,വഞ്ചിയൂർ ഷറഫ്,ആർ.ആർ ഷാജി,ശേഖരൻ,നിസാമുദ്ദീൻ പള്ളിമുക്ക്,നാസർ കൊച്ചുവീട് എന്നിവർ സംസാരിച്ചു.പ്രാർത്ഥനാ യോഗത്തിലും മദ്ഹു റസൂൽ പ്രഭാഷണത്തിനും സയ്യിദ് മിസ്ബാഹ് കോയ തങ്ങൾ അൽ-ബാഫഖി നേതൃത്വം നൽകി.