തിരുവനന്തപുരം: എൻ.സി.സി ദിനാഘോഷത്തിന്റെ ഭാഗമായി 28 വരെ എൻ.സി.സി ഡയറക്ടറേറ്റ് (കേരളവും ലക്ഷദ്വീപും) സംസ്ഥാനത്ത് സാമൂഹിക സേവന പ്രവർത്തനം നടപ്പാക്കും. തിരുവനന്തപുരം എൻ.സി.സി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നാല് കേരള ബറ്റാലിയൻ എൻ.സി.സി 18 മുതൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ രക്തദാനം ആരംഭിച്ചു. പാറശാലയിലെ ഇവാൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കേഡറ്റുകൾ വയോജന സംരക്ഷണ റാലി നടത്തി. തിരുവനന്തപുരം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി.ജെ.എസ്. ബഗിയാന, കമാൻഡിംഗ് ഓഫീസർ കേണൽ അജയ് രാജ് എന്നിവർ നേതൃത്വം നൽകി. എൻ.സി.സി കേഡറ്റുകൾ 22ന് രാവിലെ 7ന് വെള്ളയമ്പലം മുതൽ പാളയം രക്തസാക്ഷി മണ്ഡപം വരെ ദേശീയ ഐക്യം, ഏവർക്കും ആരോഗ്യം എന്നീ ലക്ഷ്യങ്ങൾക്കായി കൂട്ടയോട്ടം നടത്തും. എൻ.സി.സി കേഡറ്റുകളും അസോസിയേറ്റ് എൻ.സി.സി ഓഫീസർമാരും സായുധസേന ഓഫീസർമാരും കൂട്ടയോട്ടത്തിൽ പങ്കെടുക്കും. അഡിഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ ബി.ജി. ഗിൽഗാഞ്ചി ഫ്‌ളാഗ് ഓഫ് ചെയ്യും.