തിരുവനന്തപുരം : കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ ഐക്യ കർഷക സംഘം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.പി.ഒയ്ക്ക് മുന്നിൽ ധർണ നടത്തി. ആർ.എസ്.പി ജില്ലാസെക്രട്ടറി ബാബുദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.എസ്. സുധീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി പേട്ട സജീവ് സ്വാഗതം പറഞ്ഞു. കെ.എസ്. സനൽകുമാർ, കെ. ജയകുമാർ, ഇറവൂർ പ്രസന്നകുമാർ, വിനോബതാഹ, കെ. ചന്ദ്രബാബു, എം. പോൾ, നന്ദിയോട് ബാബു, ഗോപൻ എന്നിവർ സംസാരിച്ചു. അബുസാലി നന്ദി പറഞ്ഞു.