തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയമണ്ഡലത്തിന് ഏറെ സംഭാവനകൾ നൽകിയ അതുല്യപ്രതിഭയായിരുന്നു എം.ഐ. ഷാനവാസ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എം.ഐ. ഷാനവാസിന്റെ ഒന്നാം ചരമവാർഷികത്തിൽ ഷാനവാസ് അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ പ്രസിഡന്റുമാരായ വി.എം. സുധീരൻ, എം.എം. ഹസൻ, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എ.പി. അനിൽകുമാർ, അൻവർ സാദത്ത്, റോജി എം. ജോൺ, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ്, മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.