pattomsut

തിരുവനന്തപുരം : പട്ടം എസ്.യു.ടി ആശുപത്രിയിൽ അന്താരാഷ്ട്ര ക്വാളിറ്റി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു. ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ബിജു സി. നായർ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രൻ പൊതുവാൾ, കാർഡിയോ വാസ്‌ക്കുലാർ സർജൻ ഡോ. ഉണ്ണികൃഷ്ണൻ, ക്വാളിറ്റി വിഭാഗം മാനേജർ യമുന, അസി. മാനേജർ പ്രവീൺ .ജെ തുടങ്ങിയവർ പങ്കെടുത്തു. എൻ.എ.ബി.എച്ച് അക്രെഡിറ്റേഷൻ എൻട്രി ലെവൽ സർട്ടിഫിക്കറ്റ് ഡോ. ബിജു സി. നായർ ഏറ്റുവാങ്ങി. ഗുണനിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഡിപ്പാർട്ട്മെന്റുകൾക്കുള്ള പുരസ്കാരങ്ങൾ ആശുപത്രി സി.എ. ഒ കേണൽ രാജീവ് മണ്ണാളി സമ്മാനിച്ചു.