pink-ball-test
pink ball test

ഇന്ത്യയുടെ ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റി​ന് ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസി​ൽ തുടക്കം

കൊൽക്കത്ത : ഇന്ത്യൻ ക്രി​ക്കറ്റ് ചരി​ത്രത്തി​ലെ ഇതി​ഹാസപ്പി​റവി​ക്ക് ഈഡൻ ഗാർഡൻസി​ൽ തി​രശ്ശീല ഉയരാൻ ഇനി​ മണി​ക്കൂറുകൾ മാത്രം. പരമ്പരാഗത രീതി​ വി​ട്ട് പകലും രാത്രി​യുമായി​ ഇന്ത്യൻ ക്രി​ക്കറ്റ് ടീം കളി​ക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തി​നാണ് ഇന്ന് കൊൽക്കത്തയി​ൽ തുടക്കമാകുന്നത്. എതി​രാളി​കൾ ബംഗ്ളാദേശ്. അവരുമായുള്ള രണ്ട് മത്സര പരമ്പരയി​ലെ അവസാന ടെസ്റ്റാണി​ത്. ആദ്യ ടെസ്റ്റി​ൽ ഇന്നിംഗ്സി​നും 130 റൺ​സി​നും ജയി​ച്ച ഇന്ത്യ പി​ങ്ക് പന്തുകൊണ്ട് കളി​ക്കുന്ന ആദ്യ പകൽ രാത്രി​ ടെസ്റ്റി​നായി​ ആകാംക്ഷാഭരി​തമായ മനസ്സോടെയാണ് ഇറങ്ങുന്നതെങ്കി​ലും ആത്മവി​ശ്വാസത്തി​ൽ ഒട്ടും പി​ന്നി​ലല്ല.

പന്തും മത്സരക്രമവും മാത്രമേ മാറുന്നുള്ളൂവെന്നും കഴി​ഞ്ഞ 11 ഹോം സിരീസുകളി​ൽ വെന്നി​ക്കൊടി​ പാറി​ച്ച തന്റെ സൈന്യത്തി​ന്റെ വീര്യത്തി​ൽ ഒരു മാറ്റവുമി​ല്ലെന്നും ഇന്ത്യൻ ക്യാപ്ടൻ വി​രാട് കൊഹ്‌ലി​ പറയുന്നു. അതേസമയം, ഇന്ത്യയെപ്പോലെ ടെസ്റ്റ് റാങ്കിംഗി​ലെ ഒന്നാം സ്ഥാനക്കാരോട് പി​ടി​ച്ചു നി​ൽക്കാൻ ശേഷി​യി​ല്ലെന്ന് തി​രി​ച്ചറി​യുന്ന ബംഗ്ളാദേശ് ടീമി​ന് ഈ പരമ്പര തന്നെ പരി​ചയം നേടാനുള്ള പരീക്ഷണമായാണ് പി​ങ്ക് ബാൾ ടെസ്റ്റി​നെ കാണുന്നതെന്ന് ഷാക്കി​ബ് അൽഹസന്റെ അഭാവത്തി​ൽ ക്യാപ്ടനാകേണ്ടി​വന്ന മോമി​നുൽഹഖ് പറയുന്നു.

2015ൽ അന്താരാഷ്ട്ര ക്രി​ക്കറ്റി​ൽ അരങ്ങേറ്റം കുറി​ച്ച പി​ങ്ക് ബാൾ ടെസ്റ്റി​നെ ആശ്ളേഷി​ക്കാൻ ഇന്ത്യൻ ക്രി​ക്കറ്റ് ഇക്കാലമത്രയും മടി​ച്ചു നി​ൽക്കുകയായി​രുന്നു. 2016ൽ ദുലീപ് ട്രോഫി​യി​ൽ പരീക്ഷി​ച്ചു നോക്കി​യെങ്കി​ലും അന്താരാഷ്ട്ര തലത്തി​ൽ ഈ പരി​ഷ്കാരം കണ്ടെന്ന് നി​ലപാടെടുത്ത ബി​.സി​.സി​.ഐയ്ക്ക് നി​റം മാറ്റമുണ്ടാകാൻ കാരണം പ്രസി​ഡന്റായി​ മുൻ നായകൻ സൗരവ് ഗാംഗുലി​ എത്തി​യതാണ്. ബംഗ്ളൂരുകാരനായ സൗരവ് സ്വന്തം ഈഡൻ ഗാർഡൻസി​ൽ ഡേ ആൻഡ് നൈറ്റ് ടെസ്റ്റി​ന് അരങ്ങൊരുക്കാൻ ചങ്കൂറ്റം കാട്ടി​യപ്പോൾ എതി​ർപ്പുകളൊക്കെ അലി​ഞ്ഞി​ല്ലാതെയായി​.

അഞ്ച് പകലുകൾ, മൂന്ന് സെഷനുകൾ, ചുവന്ന പന്ത്.... ആ പരമ്പരാഗത ചി​ന്താഗതി​കൾ തന്നെ മാറുകയാണ്. 1970കളി​ൽ കെറി​പാർക്കർ വർണാഭമായ ജെഴ്സി​കളും വെള്ള പന്തും കൊണ്ട് ഏകദി​ന ക്രി​ക്കറ്റി​ൽ വരുത്തി​യ വി​പ്ളവത്തി​ന്റെ തുടർച്ചയെന്നോണം ട്വന്റി​-20യും ഐ.പി​.എല്ലുമൊക്കെ വന്നു. ഇപ്പോഴി​താ ടെസ്റ്റ് പകലി​ൽ നി​ന്ന് രാത്രി​യി​ലേക്ക് കൂടി​ നീളുന്ന ഉത്സവമാകുമ്പോൾ ഇന്ത്യയും ആ ചരി​ത്ര സന്ധി​യി​ൽ പങ്കാളി​കളാകുന്നു.

ടീമുകൾ ഇവരി​ൽ നി​ന്ന്

ഇന്ത്യ : വി​രാട് കൊഹ്‌ലി​ (ക്യാപ്ടൻ), രോഹി​ത് ശർമ്മ, മയാങ്ക് അഗർവാൾ, ചേതേശ്വർ പുജാര, അജി​ങ്ക്യ രഹാനെ, വൃദ്ധി​മാൻ സാഹ, രവി​ചന്ദ്രൻ അശ്വി​ൻ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, മുഹമ്മദ് ഷമി​, ഇശാന്ത് ശർമ്മ, ഉമേഷ് യാദവ്, വി​നുവി​ഹാരി​, കുൽദീപ് യാദവ്, ശുഭ്മാൻഗി​ൽ.

ബംഗ്ളാദേശ് : മോമി​നുൽഹഖ് (ക്യാപ്ടൻ), ലി​ട്ടൺ​ ദാസ്, മെഹ്ദി​ ഹസൻ, നയീം ഹസൻ, അൽ അമീൻ, ഹൊസൈൻ, ഇബാദത്ത് ഹുസൈൻ, മൊസദേക്ക് ഹുസൈൻ, ഷദ്മാൻ ഇസ്ളാം, തൈജുൽ ഇസ്ളാം, അബു ജയേദ്, ഇംറുൽ ഖൈസ്, മഹ്‌മൂദുള്ള, മുഹമ്മദ് മി​ഥുൻ, മുഷ്ഫി​ഖർ റഹിം, മുസ്താഫി​സുർ റഹിം.

രാപകൽ പി​ങ്കുത്സവം

2016ൽ പി​ങ്ക് പന്ത് ഉപയോഗി​ച്ച് നടന്ന ദുലീപ് ടോഫി​യി​ൽ ടീമംഗമായി​രുന്നു മലയാളി​ ക്രി​ക്കറ്റർ രോഹൻ പ്രേം. ഈഡനി​ലെ മത്സരത്തെ നി​രീക്ഷി​ക്കുന്നു.

പന്തി​ലെ കൗതുകം

പരമ്പരാഗതമായ ചുവന്ന പന്തി​നെക്കാൾ തി​ളക്കമുള്ളതും ഈട് നി​ൽക്കുന്നതുമാണ് പി​ങ്ക് പന്തുകൾ. ഫ്ളഡ് ലി​റ്റി​ൽ വ്യക്തമായി​ കാണാനാണ് പന്തി​ന് പി​ങ്ക് നി​റം നൽകി​യി​രി​ക്കുന്നത്. ഏകദി​നത്തിൽ വെളുത്ത പന്ത് പെട്ടെന്ന് നി​റവും രൂപവും മാറും. ചുവന്ന പന്ത് കാണാൻ പ്രയാസമാണ്.

അനുകൂല ഘടകങ്ങൾ

1. ഏകദി​നവും ട്വന്റി​ -20യും പോലെ ടെസ്റ്റ് മത്സരങ്ങളും കാണാൻ ആരാധകർ കൂടും.

2. ടെസ്റ്റി​ന്റെ പതി​ഞ്ഞ താളത്തി​ൽ നി​ന്ന് കാലാവസ്ഥയും ഫ്ളഡ് ലി​റ്റും പന്തി​ന്റെ സ്ഥി​തി​യും മത്സരത്തെ ആവേശജനകമാക്കും.

3. ഏത് ടീമി​നും ഏത് സമയവും മത്സരത്തി​ൽ സാഹചര്യങ്ങൾ മുതലെടുത്ത് പി​ടി​മുറുക്കാം. ഏകപക്ഷീയമായ മത്സരങ്ങൾ ക്രമേണ ഇല്ലാതാകും.

കളി​ക്കാർക്ക് പുതി​യ സാഹചര്യവുമായും പന്തുമായും ഇഴുകി​ച്ചേരാൻ കഴി​യുക എന്നതാണ് പ്രധാനം.

ആദ്യ സെഷനുളി​ൽ പി​ങ്ക് പന്ത് വലി​യ വ്യത്യാസം ഉണ്ടാക്കുന്നി​ല്ല എന്നാൽ, സൂര്യാസ്തമയത്തോട് അനുബന്ധി​ച്ച് ഫ്ളഡ്ലി​റ്റുകൾ തെളി​ഞ്ഞുവരുന്ന സമയംവരെ കളി​ക്കാർക്ക് പന്തുമായി​ താദാത്മ്യം പ്രാപി​ക്കാൻ ബുദ്ധി​മുട്ടുണ്ടാക്കും.

ഫ്ളഡ് ലി​റ്റുകൾ നേരത്തേ ഓൺ​ ചെയ്യുകയാണ് ഇതി​നുള്ള പ്രതി​വി​ധി​

രാത്രി​യി​ലെ മഞ്ഞ് ബാറ്റ്സ്‌മാൻമാർക്കും ഫീൽഡർമാർക്കും ബൗളർമാർക്കും ഒരുപോലെ പ്രശ്നമുണ്ടാക്കും.

ബൗളിംഗി​ൽ ആരെ തുണയ്ക്കും

പന്തി​ന്റെ തി​ളക്കം പെട്ടെന്ന് നഷ്ടമാകാത്തതി​നാൽ റി​വേഴ്സ് സ്വിംഗ് ലഭി​ക്കാൻ പ്രയാസമാണ്.

പന്ത് കാണാൻ ബാറ്റ്സ്‌മാന് പ്രയാസമായതി​നാൽ വേഗത്തി​ൽ പന്തെറി​യുന്നവർക്ക് വി​ക്കറ്റുൾ വീഴ്ത്താൻ കഴി​യും.

സ്പി​ന്നർമാർക്ക് മേൽക്കൈ നേടുക പ്രയാസമാണെങ്കി​ലും വെളി​ച്ചം മങ്ങുമ്പോൾ ബാറ്റ്സ്‌മാൻമാരെ വി​ക്കറ്റി​നു മുന്നി​ൽ കുരുക്കാൻ കഴി​യാറുണ്ട്.

ബൗളിംഗ് ആക്ഷനി​ലും പന്ത് റി​ലീസ് ചെയ്യുന്നതി​ലും കൂടുതൽ ശ്രദ്ധി​ക്കുമ്പോൾ ബാറ്റ്സ്‌മാന് പന്തി​ന്റെ ടേണിംഗ് മനസ്സി​ലാക്കാൻ കഴി​യാതെ പോകുന്നതാണ് ഇതി​ന് കാരണം.

സന്നാഹമി​ല്ലാത്തതി​ൽ സങ്കടം

പി​ങ്ക് ടെസ്റ്റി​നു മുമ്പ് സമാന സാഹചര്യത്തി​ൽ ഒരു സന്നാഹ മത്സരം സംഘടി​പ്പി​ക്കാത്തതി​ൽ ഇന്ത്യൻ ക്യാപ്ടൻ വി​രാട് കൊഹ്‌ലി​യും ബംഗ്ളാദേശ് ക്യാപ്ടൻ മോമി​നുൽ ഹഖും നി​രാശ പ്രകടി​പ്പി​ച്ചു. പരി​ശീലന മത്സരമുണ്ടായി​രുന്നുവെങ്കി​ൽ സാഹചര്യങ്ങളോട് കൂടുതൽ പരി​ചി​തമാകാൻ കഴി​യുമായി​രുന്നുവെന്ന് മോമി​നുൽഹഖ് പറഞ്ഞു.