തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടി എംപ്ളോയീസ് യൂണിയൻ (സി.ഐ.ടി.യു)​ 17-ാം ജില്ലാസമ്മേളനം 27ന് ബി.ടി.ആർ ഹാളിൽ നടക്കും. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് ബി.വി. നിഷ അദ്ധ്യക്ഷയാകും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാസെക്രട്ടറി ഒ.ആർ. ഷാജി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. ബിജുകുമാർ വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കും. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമ്പാൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ഭാരവാഹികളായ എസ്.എൻ. ഷൈൻ,​ എൽ. അനിൽ,​ എം.ആർ. പ്രവീൺ,​ എസ്. രഞ്ചീവ്,​ എസ്. അഷറഫ്,​ സി. സുജാത,​ എസ്. ഹംസത്ത് തുടങ്ങിയവർ പങ്കെടുക്കും.