കല്ലമ്പലം: കേരള മുസ്ലീം ജമാ അത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് വർക്കല സോൺ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ തിരുനബി (സ) കാലത്തിന്റെ വെളിച്ചം എന്ന പ്രയോഗത്തിൽ നടക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായുള്ള സമ്മേളനവും റാലിയും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3ന് കല്ലമ്പലം യൂത്ത് സ്ക്വയറിൽ മൗലീദ് പാരായണത്തോടെ സമ്മേളനത്തിന് തുടക്കമാകും. ഏരൂർ ശംസുദീൻ മദനി, ഷംസുദീൻ അഹ്സനി, നൂറുദീൻ മഹ്ളരി, സെയ്യിദ് മുഹമ്മദ്‌ ജൗഹരി എന്നിവർ നേതൃത്വം നൽകും. വൈകിട്ട് 4ന് കല്ലമ്പലം ജംഗ്ഷനിൽ നടക്കുന്ന മീലാദ് സമ്മേളനം അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് സഖാഫി പെരിന്താറ്റിരി പ്രഭാഷണം നടത്തും. ജാബിർ ജൗഹാരി അദ്ധ്യക്ഷത വഹിക്കും. എ. സൈഫുദീൻ ഹാജി, ഹാഷിം ഹാജി, സിദ്ദീഖ് സഖാഫി നേമം, ശറഫുദീൻ പോത്തൻകോട്, സാബിർ സൈനി, മൗലവി സലീം അമാനി തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനത്തിന് മുന്നോടിയായി മീലാദ് റാലി കല്ലമ്പലത്ത് നിന്നാരംഭിക്കും.