മുടപുരം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ തരിശ്ശായി കിടക്കുന്ന മേൽകടക്കാവൂർ പാടശേഖരത്ത് 24 ന് രാവിലെ 9 ന് നടത്തുന്ന ഞാറ് നടീൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്‌ഘാടനം ചെയ്യും. ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന അദ്ധ്യക്ഷത വഹിക്കും. അഡ്വ. ആർ. ശ്രീകണ്ഠൻ നായർ, ബി. രമാ ഭായി അമ്മ, എം.വി. കനകദാസ്, എസ്. ഫിറോസ്‌ലാൽ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പി. സുലേഖ, ആർ. സരിത, പി. മണികണ്ഠൻ, എൻ. നസീഫ, സിന്ധു, ജി. ജയൻ, എൽ. ലെനിൻ, നൗഷാദ്, അനുരാജൻ, എസ്.ആർ. രാജീവ്, ഗോപാലകൃഷ്ണൻ നായർ, രജിത ആർ.ചന്ദ്രൻ, പഞ്ചമം സുരേഷ്, ആർ. വേണുഗോപാലൻ നായർ, ശിബി കുമാർ വി.എസ് തുടങ്ങിയവർ സംസാരിക്കും.