1. 'പെരുമ്പടപ്പുസ്വരൂപം" എന്നറിയപ്പെട്ടിരുന്നത്?
കൊച്ചി
2. സാമൂതിരിയുടെ ആക്രമണത്തെ തുടർന്ന് പെരുമ്പടപ്പിൽ നിന്ന് ആസ്ഥാനം മാറ്റിയത് എവിടേക്കായിരുന്നു?
മഹോദയപുരം
3. 1599-ൽ ഉദയംപേരൂർ സുന്നഹദോസ് നടക്കുമ്പോൾ കൊച്ചിയിലെ രാജാവ് ആരായിരുന്നു?
കേശവരാമവർമ്മ
4. ശക്തൻ തമ്പുരാന്റെ യഥാർത്ഥ പേര്?
രാജാ രാമവർമ്മ കുഞ്ഞിപ്പിള്ള തമ്പുരാൻ
5. കൊച്ചിയിലെ ആദ്യത്തെ ദിവാൻ?
കേണൽ മൺറോ
6. 1937-ൽ തൃശൂരിൽ നടന്ന രാഷ്ട്രീയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?
പട്ടാഭി സീതാരാമയ്യ
7. കൊച്ചി രാജ്യപ്രജാമണ്ഡലം എന്ന രാഷ്ട്രീയ സംഘടന രൂപംകൊണ്ട വർഷം?
1941
8. ഷൊർണൂർ - എറണാകുളം തീവണ്ടിപ്പാതയുടെ നിർമ്മാണം പൂർത്തിയായത് ഏത് ദിവാന്റെ ഭരണകാലത്തായിരുന്നു?
പി. രാജഗോപാലാചാരി
9.കൊച്ചിയിലെ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട ഡച്ചുകാരൻ?
ഹെൻറിക് റീൻസ്
10. 'കൊച്ചിയിലെ മാർത്താണ്ഡവർമ്മ" എന്നു വിശേഷിപ്പിക്കപ്പെടുന്നത്?
ശക്തൻ തമ്പുരാൻ
11. കൊച്ചിയിലെ അവസാനത്ത ദിവാൻ?
സി.പി. കരുണാകരമേനോൻ
12.'ഗംഗാധര തിരുകോവിലധികാരികൾ" എന്നറിയപ്പെട്ടത്?
കൊച്ചി രാജാക്കന്മാർ
13. 1947 ഡിസംബർ 4ന് പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് ?
സി. കേശവൻ
14. പാലിയം സത്യാഗ്രഹത്തിൽ പങ്കെടുത്ത നവോത്ഥാന നായിക?
ആര്യാ പള്ളം
15. കൊച്ചി രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രമായിരുന്നത്?
ഹിൽ പാലസ്
16. പള്ളിപ്പുറം കോട്ട (അയിക്കോട്ട) നിർമ്മിച്ചത്?
പോർച്ചുഗീസുകാർ
17. കൊച്ചിരാജ്യത്തെ രാജാവിനെയും അവിടത്തെ നിവാസികളെയും പരാമർശിച്ച ആദ്യത്തെ വിദേശ സഞ്ചാരി?
മഹ്വാൻ
18. ആധുനിക നിയമ പഠനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
ഡോ. എൻ.ആർ. മാധവമേനോൻ
19. സ്വവർഗവിവാഹം നിയമപരമായി അംഗീകരിച്ച ആദ്യ ഏഷ്യൻ രാജ്യം?
തയ്‌വാൻ
20. 2019-ലെ ജി-20 ഉച്ചകോടി എവിടെ വച്ചാണ്?
ജപ്പാനിലെ സോക്കയിൽ
21. അന്റാർട്ടിക്കയിൽ 400 ദിവസം ചെലവഴിച്ച ഇന്ത്യൻ വനിതാ ശാസ്ത്രജ്ഞ?
മംഗള മണി
22. മിഷൻ സത്യനിഷ്ഠ പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത്?
ഇന്ത്യൻ റെയിൽവേ.