തിരുവനന്തപുരം: വാളയാറിൽ ദളിത് സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ നേരിട്ട് ഹൈക്കോടതിയെ സമീപിക്കണമെന്ന് വി.എം. സുധീരൻ.
കുട്ടികളുടെ കുടുംബം സി.ബി.ഐ അന്വേഷണം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടാൽ സർക്കാർ എതിർക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞ സ്ഥിതിക്ക് എന്തിന് വളഞ്ഞ് മൂക്കു പിടിക്കണമെന്ന് സുധീരൻ ചോദിച്ചു.
സർക്കാരിനു തന്നെ സി.ബി.ഐ അന്വേഷണ ആവശ്യം ഹൈക്കോടതിയിൽ ഉന്നയിക്കാവുന്നതേയുള്ളൂ.
അന്വേഷണത്തിലോ പോസിക്യൂഷൻ ഘട്ടത്തിലോ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ജുഡിഷ്യൽ കമ്മിഷനെ നിയോഗിക്കേണ്ട ഒരാവശ്യവുമില്ല.പ്രതികൾ രക്ഷപ്പെടാൻ ഇടവരുത്തിയ സാഹചര്യൾ സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകുന്നതാണ്. ജുഡിഷ്യൽ അന്വേഷണം വന്നാലും സി.ബി.ഐ അന്വേഷണത്തിന് തടസ്സമില്ലെന്നും സുധീരൻ പറഞ്ഞു.