കല്ലമ്പലം: ഷാഫി പറമ്പിൽ എം.എൽ.എയ്ക്കും, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനും, കോൺഗ്രസ് പ്രവർത്തകർക്കും നേരെ പൊലീസ് മർദ്ദനമുണ്ടായതിൽ പ്രതിഷേധിച്ച് പള്ളിക്കൽ, കരവാരം, തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പള്ളിക്കലിൽ മണ്ഡലം പ്രസിഡന്റ് എസ്. നിസാം, ഗോപാലക്കുറുപ്പ്, കെ. മോഹനൻ, വിജയ കൃഷ്ണൻ, നിഹാസ്, നിസാർ എന്നിവർ നേതൃത്വം നൽകി. കരവാരത്ത് മണ്ഡലം പ്രസിഡന്റായ എം.കെ. ജ്യോതിയും, തോട്ടയ്ക്കാട് മണ്ഡലം പ്രസിഡന്റായ നിസാം തോട്ടയ്ക്കാടും നേതൃത്വം നൽകി. ഇല്യാസ്, ഹാഷിം, നൗഫൽ, മുകേഷ് എന്നിവർ സംസാരിച്ചു.