തിരുവനന്തപുരം: മുട്ടത്തറ ആശാൻ നഗർ റസിഡന്റ്സ് അസോസിയേഷൻ രജതജൂബിലി ആഘോഷം നാളെ വൈകിട്ട് 6.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് തമലം ശ്രീകുമാർ അദ്ധ്യക്ഷനാകും. കുടുംബ ഡയറക്ടറിയുടെ പ്രകാശനം വി.എസ് ശിവകുമാർ എം.എൽ.എ നിർവഹിക്കും. അസോസിയേഷൻ സ്ഥാപക പ്രസി‌ഡന്റ് എൻ. രാജ്മോഹനെ ചടങ്ങിൽ ആദരിക്കും. ഡോ. ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തും. ശശി തരൂർ എം.പി, വാർഡ് കൗൺസിലർ എസ്.ആർ അഞ്ജു, ഫോർട്ട് എ.സി.പി ആർ. പ്രതാപൻ നായർ, ബി. രാജേന്ദ്രൻ എന്നിവർ സംസാരിക്കും. വിദ്യാഭ്യാസ അവാർഡ് വിതരണവും സമ്മാനദാനവും നടി ഇന്ദുലേഖ നാരായണൻ, അർജുന അവാർഡ് നേതാവ് എ.സാംക്രിസ്തുദാസ് എന്നിവർ നിർവഹിക്കും. സെക്രട്ടറി ആർ. വിജയൻ സ്വാഗതവും സുനിതാ വസന്തസേനൻ നന്ദിയും പറയും. വൈകിട്ട് 4.30 മുതൽ ഗാനമേളയും ഉണ്ടായിരിക്കും.