ആരോഗ്യ, പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചയാണ് വയനാട്ടിലെ സംഭവത്തിലൂടെ പുറത്തുവന്നത്. സർക്കാർ സ്കൂളുകളുടെ അവസ്ഥ പരമദയനീയമാണ്. മൂന്ന് ആശുപത്രികളിൽ എത്തിച്ചിട്ടും ഷഹല ഷെറിന് മരുന്ന് ലഭിച്ചില്ലെന്നത് സർക്കാർ ആശുപത്രികളുടെ അവസ്ഥ വിശദമാക്കുന്നതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും ആവശ്യത്തിന് മരുന്നില്ലെന്നത് ഞെട്ടിക്കുന്നതാണ്. സർക്കാരിന്റെ പിടിപ്പുകേടും ഭരണപരാജയവുമാണ് കുട്ടിയുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയത്.

- മുല്ലപ്പള്ളി രാമചന്ദ്രൻ

കെ.പി.സി.സി പ്രസിഡന്റ്