കുഴിത്തുറ:കന്യാകുമാരി ജില്ലയിലെ കരിങ്കലിൽ കഞ്ചാവ് വില്പനക്കാരായ 4പേരെ സ്പെഷ്യൽ സ്‌ക്വാഡ് പൊലീസ് അറസ്റ്റ് ചെയ്തു.കരിങ്കൽ സ്വദേശി തങ്കം (48),സെൽവരാജ് (65),രസ്‌ബാൻ (19),വിപിൻചീനു (20)എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്യ്തത്.ഇവരുടെ കൈയിൽ നിന്നും 2കിലോ കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.സ്പെഷ്യൽ സ്‌ക്വാഡ് പൊലീസ് എസ്.ഐ ജോൺബോസ്‌കോയുടെ നേതൃതത്തിലുള്ള ഉദ്യോഗസ്ഥർ കരിങ്കൽ മാർക്കറ്റ് റോഡിൽ നടത്തിയ പരിശോധനയിലാണ് ഇവരുടെ കൈയിൽ നിന്നും കഞ്ചാവ് പിടികൂടിയത്.