വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ചാവടിവാർഡിൽ അരഹെക്ടറോളം സ്ഥലത്ത് ഇന്നലെ കൊയ്ത്ത് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുൺ, വാർഡ് മെമ്പർ അനിൽ കുമാർ, മെമ്പർമാരായ ഷിജികുമാർ, സുജീർ, കൃഷി ഓഫീസർ സജി, അസി. കൃഷി ഓഫീസർ ശിവകുമാർ, എന്നിവർ കൊയ്ത്തിന് നേതൃത്വം നൽകി. കർഷകരായ എള്ളുവിള ലിയോൺ, ബാബുകിഷോർ എന്നിവരുടെ നിലങ്ങളിലാണ് കൊയ്ത്ത് നടന്നത്.