oppu

മുടപുരം: രാജ്യത്തെ 5 കോടിയോളം തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിതം വഴിമുട്ടിക്കുന്ന പുതിയ ബില്ലുകൾ പാർലമെന്റിൽ പാസാക്കിയെടുക്കുന്നതിനെതിരെയും നിലവിലുള്ള ക്ഷേമനിധി പോലും തകർക്കുന്ന കേന്ദ്ര നിയമങ്ങൾക്കുമെതിരെയും ലോകസഭാ സ്പീക്കർക്ക് ഒരു കോടി നിർമ്മാണ തൊഴിലാളികൾ ഒപ്പിട്ട നിവേദനം നൽകുന്നു. ഡിസംബർ 5 ന് പാർലമെന്റ് മാർച്ചിന് ശേഷമാണ് സ്പീക്കർക്ക് നിവേദനം നൽകുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി. യു ) ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുവിലത്ത് നടന്ന ഒപ്പുശേഖരണ പരിപാടി റേഷൻ വ്യാപാരി യൂണിയൻ താലൂക്ക് സെക്രട്ടറി ജി. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയാ സെക്രട്ടറി എസ്.ചന്ദ്രൻ, കൂടത്തിൽ ഗോപിനാഥൻ, ജി. ഗിരീഷ് കുമാർ, ആർ.കെ. ബാബു, എൻ. രഘു, പ്രഭാകരൻ നായർ, കൺസ്ട്രക്ഷൻ വർക്കേഴ് യൂണിയൻ ഏരിയാ ഭാരവാഹികളായ എം. ബിനു, എൽ. നളിനാക്ഷൻ എന്നിവർ പങ്കെടുത്തു. 23ന് രാവിലെ 8ന് കടയ്ക്കാവൂർ ചെക്കാലവിളാകം ജംഗ്ഷനിൽ അഡ്വ. വി. ജോയി എം.എൽ.എയും 9 മണിക്ക് മുദാക്കൽ ചെമ്പൂര് അഡ്വ.എസ് . ലെനിനും ഈ പരിപാടി ഉദ്ഘാടനം ചെയ്യും.