കല്ലമ്പലം: കേരള കർഷകസംഘം 26ാമത് ജില്ലാസമ്മേളനത്തിന്റെ ഭാ​ഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ ഡീസന്റ്മുക്ക് കെ.സി.എം.എൽ പി.എസിലാണ് ക്യാമ്പ്. അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പ് സി.പി.എം സംസ്ഥാനസമിതിയം​ഗം എം. വിജയകുമാർ ഉദ്ഘാടനം ചെയ്യും. കർഷകസംഘം ജില്ലാ പ്രസിഡന്റ് വി.എസ്. പത്മകുമാർ അദ്ധ്യക്ഷനാകും.