vld-1-

വെള്ളറട: വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് ഉപജീവനം എന്ന പ്രോജക്ടിന്റെ ഭാഗമായി നെല്ലിശ്ശേരിയിലെ നിർദ്ധന കുടുംബത്തിലെ വീട്ടമ്മയ്ക്ക് തയ്യൽ മെഷീൻ വാങ്ങി നൽകി. വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ നിന്നും ലഭിച്ച തുകകൊണ്ടാണ് മെഷീൻ വാങ്ങിയത്. ടീച്ചർ ഇൻചാർജ് എസ്.കെ. റിച്ചാർഡ് സെൻ, സ്റ്റാഫ് സെക്രട്ടറി പ്രേമചന്ദ്രൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഞ്ചു എസ്. നായർ, അദ്ധ്യാപകരായ രാജേഷ്, സുനില, രേഷ്മ, നിഷസത്യൻ, വി.എസ്. ചിത്രൻ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.