വെഞ്ഞാറമൂട്: വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്ന തെങ്ങ് കടപുഴകി സംരക്ഷണഭിത്തിയിൽ വീണു. അളപായമില്ല.കഴിഞ്ഞ ദിവസം പുലർച്ചെ നാലുമണിക്കായിരുന്നു സംഭവം .ചെറിയ കാറ്റിൽ അടിഭാഗം നശിച്ചുപോയ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. വെഞ്ഞാറമൂട് അഗ്നി രക്ഷാ സേന എത്തി മരം മുറിച്ചു നീക്കി.