വെഞ്ഞാറമൂട്: കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിനിടെ പാറയ്ക്കൽ യു.പി.സ്‌കൂളിലെ അടുക്കളയിൽ ഗ്യാസ് അടുപ്പിൽ നിന്നു തീ പടർന്നത് നാട്ടുകാരെ ഭീതിയിലാക്കി. കഴിഞ്ഞ ദിവസം പുലർച്ചെ 7.30 നായിരുന്നു സംഭവം. പ്രഭാതഭക്ഷണം തയ്യാർ ചെയ്യാനായി ഗ്യാസ് തുറക്കുമ്പോഴാണ് ഗ്യാസ് ലീക്കുണ്ടായത്. വെഞ്ഞാറമൂട് ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സ് സ്ഥത്ത് എത്തിയെങ്കിലും ഇതിനിടയിൽ നാട്ടുകാർ റഗുലേറ്റർ ഓഫ് ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. ലീഡിംംഗ് ഫയർമാൻ അജിത് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തിയ ഫയർഫോഴ്സ് സംഘം പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പ് വരുത്തിയ ശേഷമാണ് ഗ്യാസ് സ്റ്റൗ പ്രവർത്തിപ്പിച്ചത്.