കിളിമാനൂർ: പോങ്ങനാട് ഗവ. ഹൈസ്‌കൂളിൽ ജില്ലാപഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളി നിർവഹിച്ചു. ചുറ്റുമതിൽ, പ്രവേശന കവാടം, സ്‌കൂൾ ബസിന്റെ ഉദ്ഘാടനം, സ്‌കൂളിന്റെ ക്യൂ.ആർ കോഡിന്റെ ഉദ്ഘാടനം എന്നിവയാണ് നടന്നത്. ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്‌മി അമ്മാൾ അദ്ധ്യക്ഷയായ ചടങ്ങിൽ വൈസ് പ്രസിഡന്റ് എ. ദേവദാസ്, എസ്.എസ്. സിനി, മാലതി അമ്മ, ലിസി, അനിത, ഷാജുമോൾ, വേണുഗോപാൽ എന്നിവർ പങ്കെടുത്തു.