നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിലെ കെട്ടിട നികുതി വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ച നഗരസഭാ കവാടത്തിന് സമീപം നടത്തിയ മാർച്ച് നെയ്യാറ്റിൻകര സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞത് സംഘർഷത്തിനിടയാക്കി. നഗരസഭയുടെ കവാടത്തിനു മുന്നിൽ സമാപിച്ച മാർച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: രഞ്ജിത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര നഗരസഭയിൽ ജനങ്ങളെ ഞെക്കി പിഴിയുന്ന നികുതി വർദ്ധനവാണ് നടപ്പിലാക്കിയതായി അദ്ദേഹം ആരോപിച്ചു. ഇനിയും ജനങ്ങളെ അണിനിരത്തി സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവമോർച്ച ജില്ലാ കോ. കൺവീനർ ആർ. ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ്കൃഷ്ണ, ബി.ജെ.പി നഗരസഭ പ്രസിഡന്റ് രാജേഷ്കുമാർ, യുവമോർച്ച സംസ്ഥാന സമിതി അംഗം മണവാരി രതീഷ്, യുവമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാമേശ്വരം ഹരി, ബി.ജെ.പി മണ്ഡലം സെക്രട്ടറി ആലംപൊറ്റ ശ്രീകുമാർ, കൂട്ടപ്പന മഹേഷ്, ശ്രീകുമാരി അമ്മ എന്നിവർ സംസരിച്ചു. ആലുംമൂട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചിന് യുവമോർച്ച നേതാക്കളായ മാറാടി അഖിൽ, ഓലത്താന്നി ജിഷ്ണു, ഷാജി ലാൽ, അജയൻ തുടങ്ങിയവർ നേതൃത്വം നൽകി. നഗരസഭാ കവാടത്തിനു മുന്നിൽ വർധിപ്പിച്ച കെട്ടിട നികുതി ഉത്തരവ് പ്രവർത്തകർ കത്തിച്ചു.