തിരുവനന്തപുരം:ശുചീകരണത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിന് കേന്ദ്ര മാതൃകയിൽ സംസ്ഥാനത്ത് സഫായി കർമചാരി കമ്മീഷൻ മൂന്നുമാസത്തിനകം രൂപീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടതായി കേന്ദ്ര സഫായി കർമചാരി കമ്മിഷൻ ചെയർമാൻ മൻഹർ വാൽജിഭായി സല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനു മുന്നോടിയായി രണ്ടു മാസത്തിനകം സംസ്ഥാനതല വിജിലൻസ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
അഞ്ചു ദിവസത്തെ കേരളസന്ദർശനനെത്തിയ കമ്മിഷൻ ചെയർമാൻ തിരുവനന്തപുരം, എറണാകുളം ജില്ലകൾ സന്ദർശിച്ചു. ജോലിക്കിടയിൽ മരണമടഞ്ഞ ശുചീകരണ തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള സഹായധനം സമയബന്ധിതമായി നൽകണമെന്ന് കമ്മിഷൻ സർക്കാരിന് കർശന നിർദേശം നൽകി. കേന്ദ്ര പ്രിൻസിപ്പൽ സെക്രട്ടറി മഹേന്ദ്രപ്രസാദ്, സെക്രട്ടറി നരൈൻദാസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.