തിരുവനന്തപുരം: പ്രേംനസീർ സുഹൃദ് സമിതിയുടെ ആഭിമുഖ്യത്തിൽ വി.കെ. പ്രശാന്ത് എം.എൽ.എയ്ക്കും മേയർ കെ. ശ്രീകുമാറിനും സ്വീകരണം നൽകും. ഇന്ന് വൈകിട്ട് 6ന് നന്ദാവനം പ്രൊഫ. കൃഷ്ണപിള്ള മെമ്മോറിയൽ ഹാളിലാണ് ചടങ്ങ്. ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, പ്രമോദ് പയ്യന്നൂർ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കലാപ്രേമി ബഷീർ, ഡോ. സജി സൈമൺ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് സുഹൃദ് സമിതി അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.