തിരുവനന്തപുരം: കരമന സഹോദരസമാജം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, കോളേജ് തലങ്ങളിലെ വിദ്യാർത്ഥികൾക്കായി ശൂരനാട്ട് കുഞ്ഞൻപിള്ള സ്‌മാരക ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂൾ - ഹയർസെക്കൻഡറി വിഭാഗത്തിന് ' മലയാളി മലയാളത്തെ മാനിക്കുന്നുവോ', കോളേജ് വിഭാഗത്തിന് ' കേരളത്തിലെ പ്രകൃതി ദുരന്തങ്ങൾ' എന്നീ വിഷയങ്ങളിലായിരിക്കും മത്സരം. സ്‌കൂൾ കോളേജ് അധികാരികളുടെ സാക്ഷ്യപത്രം സഹിതമാണ് രചനകൾ അയയ്ക്കേണ്ടത്. താത്പര്യമുള്ളവർ ഡിസംബർ 31ന് മുമ്പായി രചനകൾ സെക്രട്ടറി, സഹോദരസമാജം എൻ.എസ്.എസ് കരയോഗം, നമ്പർ 2400, കരമന പി.ഒ, തിരുവനന്തപുരം-695002 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0471 2343143, 9656797835.