തിരുവനന്തപുരം: വായനക്കൂട്ടായ്‌മയുടെ സാഹിത്യപുരസ്‌കാരം അജിത് വെണ്ണിയൂരിന്റെ 'പി. വിശ്വംഭരൻ, ഗാന്ധിയൻ സോഷ്യലിസ്റ്റ് ' എന്ന പുസ്‌തകത്തിന് ലഭിച്ചു. ഡോ. വിളക്കുടി രാജേന്ദ്രൻ, ഡോ. ആറന്മുള ഹരിഹരപുത്രൻ എന്നിവരുൾപ്പെട്ട ജഡ്‌ജിംഗ് കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്. ജനുവരിയിൽ പുരസ്‌കാരം സമർപ്പിക്കുമെന്ന് വായനകൂട്ടായ്‌മ പ്രസിഡന്റ് പ്രൊഫ. വിശ്വമംഗലം സുന്ദരേശനും സെക്രട്ടറി എൻ.കെ. വിജയകുമാറും അറിയിച്ചു.