ചിറയിൻകീഴ്: കേരള കയർത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന കിടപ്പുരോഗികളുടെ വീടുകളിലെത്തി മസ്റ്ററിംഗ് നടത്തുന്നതിനായി ഡിസംബർ എട്ടിനകം ബന്ധപ്പെട്ട പഞ്ചായത്ത് / മുനിസിപ്പൽ സെക്രട്ടറിക്ക് ആധാർ കാർഡിന്റെയും പെൻഷൻ രേഖകളുടെയും പകർപ്പ് സഹിതം അപേക്ഷ നൽകണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.