നെടുമങ്ങാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നെടുമങ്ങാട് മേഖലാസമ്മേളനം സംസ്ഥാന സെക്രട്ടറി അനിൽ എവൺ ഉദ്‌ഘാടനം ചെയ്‌തു .എം.എസ്. സജികുമാറിന്റെ അദ്ധ്യക്ഷതയിൽ എം.എസ്. അനിൽകുമാർ , ഹരി തിരുമല, പ്രശാന്ത് തോപ്പിൽ , ജി വിവേകാനന്ദൻ തുടങ്ങിയവർ സംസാരിച്ചു .ഭാരവാഹികളായി ആർ.പ്രദീപ്ചന്ദ്രൻ (പ്രസിഡന്റ് ),രാജേഷ് കായ്പ്പാടി (സെക്രട്ടറി ), എ .രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ്), റെജി ആര്യനാട് (ജോയിന്റ് സെക്രട്ടറി),വിനോദ് .ജെ എസ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.