വിതുര: ചായം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ വാർഷിക പൊതുയോഗം നാളെ രാവിലെ 9.30ന് ക്ഷേത്ര കല്യാണമണ്ഡപ ഹാളിൽ നടക്കും. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.ജെ. ജയചന്ദ്രൻനായർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എസ്. സുകേഷ് കുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.