manja

മുടപുരം : പുകയില ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും കുറയ്ക്കുന്നതിന്റെ ഭാഗമായി നടത്തുന്ന മഞ്ഞവരയിടൽ പരിപാടിക്ക് മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി .ഇതിന്റെ ഭാഗമായി സ്കൂളുകളുടെ 100 മീറ്റർ വരെ ദൂരത്തിൽ റോഡിനു കുറുകെ മഞ്ഞ വരയിടുന്നതിന്റെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ. മുരളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. മോഹനൻ, വി.ടി. സുഷമ ദേവി, അനിത രാജൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ. അനിൽകുമാർ, കെ. മഹേഷ്, പി.സി. ജയശ്രീ, എസ്. സുജാതൻ, കെ.ആർ. അഭയൻ, പഞ്ചായത്ത് സെക്രട്ടറി രാജേഷ് എസ്.എസ് എന്നിവർ പങ്കെടുത്തു. പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. അശ്വനി രാജ് സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ അനി നന്ദിയും പറഞ്ഞു.