nov22c

ആറ്റിങ്ങൽ: ലക്ഷങ്ങൾ മുടക്കി കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ നടപ്പാത ഒരുക്കി. എന്നാൽ ഇന്ന് അത് കാടുകയറി ഇഴ‌ന്തുക്കളുടെ ആവാസ കേന്ദ്രമായിരിക്കുകയാണ്. ആ​റ്റിങ്ങൽ ഗവ. ഐ.ടി.ഐയ്ക്കു മുന്നിലുള്ള നടപ്പാതയുടെ അവസ്ഥയാണിത്.നടപ്പാതയും, കമ്പിവേലിയും കാടുകയറി സഞ്ചാര യോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഇതുകാരണം ഏറെ തിരക്കുള്ള ഈ സ്ഥലത്ത് വിദ്യാർത്ഥികൾ ഉൾപ്പെടെ റോഡിൽ ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. ദേശീയ പാതയ്ക്കു സമീപത്തായതിനാൽ ഇത് വലിയ അപകടം ക്ഷണിച്ചു വരുത്തും.

അശാസ്ത്രീയമായ രീതിയിലാണ് നടപ്പാതയുടെ നിർമ്മാണം. ഒരാൾക്ക് കഷ്ടിച്ച് നടന്നു പോകാനുള്ള വീതിയേ നടപ്പാതയ്ക്കുള്ളൂ. കാടുപിടിച്ച നടപ്പാതയിലൂടെ ആരും ഇപ്പോൾ നടക്കാറില്ല .

ഈ പ്രദേശത്ത് നാലുവരി പാത നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ യാതൊരു ഉപയോഗവുമില്ലാത്ത രീതിയിൽ നടപ്പാത നിർമ്മിച്ചതു കൂടാതെ അതു പരിപാലിക്കാൻ പോലും ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലെന്നതാണ് വസ്തുത. ഈ ഭാഗത്ത് നടപ്പാത നിർമ്മാണത്തിലെ ആഴിമതി അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.