നെടുമങ്ങാട്: ഡി.വൈ.എഫ്.ഐ നെടുമങ്ങാട് ബ്ലോക്ക് സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ് ഉദ്ഘാടനം ചെയ്തു. എസ്. കവിരാജ് അദ്ധ്യക്ഷനായി. എൽ.എസ്. ലിജു സ്വാഗതം പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ്.ആർ. ഷൈൻലാൽ, ജെ.യഹിയ, എം.മനീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്.കവിരാജ് (പ്രസിഡന്റ്), രഞ്ജിത്കൃഷ്ണ, അശ്വനി (വൈസ് പ്രസിഡന്റുമാർ), എൽ.എസ്. ലിജു (സെക്രട്ടറി), എൻ. നിഷാദ്, ജാബിർ ഖാൻ (ജോ.സെക്രട്ടറിമാർ), എം. മനീഷ് (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.