തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായി നാളെ വൈകിട്ട് 4ന് ഒരുവാതിൽകോട്ട ശ്രീനാരായണ ലൈബ്രറി ഹാളിൽ ' വിദ്യാർത്ഥികളും മയക്കുമരുന്ന് ഉപയോഗവും ' എന്ന വിഷയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നു. പ്രസിഡന്റ് സുധാകരന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ പേട്ട സി.ഐ മുഖ്യപ്രഭാഷണം നടത്തും. കെ. വിദ്യാധരൻ, ലൈബ്രറി സെക്രട്ടറി ബി. കുട്ടൻ, രാജേഷ് ചാവടി, കെ. ജയകുമാർ എന്നിവർ പങ്കെടുക്കും.