കല്ലമ്പലം : കരവാരം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പറും, പ്രതിപക്ഷ നേതാവും, ഡി സി സി അംഗവുമായ നെടുമ്പറമ്പ് രമാ മന്ദിരത്തിൽ ഡി.ബേബി കുമാർ (57)നിര്യാതനായി. തിരു.മെഡിക്കൽ കോളേജ് ആശൂപത്രിയിൽ വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. 1980 ൽ കെ എസ് യു വിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ബേബി കുമാർ യൂത്ത് കോൺഗ്രസ്സിലും പാർട്ടി പദവികൾ വഹിച്ചിട്ടുണ്ട്. ഒരു തവണ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായിട്ടുണ്ട്.
സീനയാണ് ഭാര്യ. അമ്പനി ദേവ്, ദേവപ്രിയ എന്നിവർ മക്കളാണ്. നെടുമ്പറമ്പിലും, കരവാരം ഗ്രാമ പഞ്ചായത്ത് ഹാളിലും പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നൂറ് കണക്കിനുപേർ അന്ത്യമോപചാരം അർപ്പിച്ചു. സത്യൻ എം എൽ എ , ഡി സി സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻ മന്ത്രി ശിവകുമാർ , എൻ .പീതാബരകുറുപ്പ് , വർക്കല കഹാർ, മോഹൻകുമാർ, ശരത് ചന്ദ്രപ്രസാദ്, എൻ. സുദർശനൻ, ഗംഗാധര തിലകൻ, അംബി രാജ, അഡ്വ ജയകുമാർ, ഉണ്ണികൃഷണൻ തുടങ്ങിയവർ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തു.
നെടുമ്പറപ്പിൽ കൂടിയ അനുശോചന യോഗത്തിൽ ഡി സി സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കിളിമാനൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഭാഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, എം.കെ ജ്യോതി , നിസാം തോട്ടക്കാട്, ബിജെപി നേതാവ് ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു.