തിരുവനന്തപുരം: നോൺ പെൻഷണേഴ്സ് യൂണിയൻ ജില്ലാ കൺവെൻഷൻ 26ന് വൈകിട്ട് 4ന് കേസരിഹാളിൽ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി. ബാലഗോപാലൻ അദ്ധ്യക്ഷനാകും. കെ.എൻ.ഇ.എഫ് പ്രസിഡന്റ് എം.സി. ശിവകുമാരൻ നായർ, ജില്ലാ പ്രസിഡന്റ് എം. സുധീഷ്, കെ.യു.ഡബ്ലു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം തുടങ്ങിയവർ സംസാരിക്കും. യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്. രാജശേഖരൻ നായർ സ്വാഗതം പറയും. പ്രതിനിധി സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ഇ.എൻ. മണി ആചാരി അനുശോചനപ്രമേയവും സെക്രട്ടറി കെ. ശ്രീധരൻ റിപ്പോർട്ടും ട്രഷറർ ബി. മാധവൻ നായർ കണക്കും അവതരിപ്പിക്കും. ജോ. സെക്രട്ടറി ആർ. രാജേന്ദ്രൻ നന്ദി പറയും.