plantation-labourers-welf

തിരുവനന്തപുരം: പി.എസ്. രാജൻ ചെയർമാനായി കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ചു. തൊഴിലാളി പ്രതിനിധികളായി ടി. വിശ്വനാഥൻ (സി.ഐ.ടി.യു), എം.വി. വിദ്യാധരൻ (എ.ഐ.ടി.യു.സി.), കെ.ടി.സി. മുഹമ്മദ് (എസ്.ടി.യു.), മലയാലപ്പുഴ ജ്യോതിഷ് കുമാർ (ഐ.എൻ.ടി.യു.സി.) എന്നിവരും തൊഴിലുടമാ പ്രതിനിധികളായി എം.എം. ലംബോദരൻ (ഇടുക്കി), അനിൽ മത്തായി (പാലാ), ജേക്കബ് ജോർജ് (ഇടുക്കി), ടി.എം. ജോഷി (കണ്ണൂർ), ബിനു കെ. മാത്യു (അസിസ്​റ്റന്റ് ഡയറക്ടർ, ലേബർ മാനേജമെന്റ്, റബർ ബോർഡ്, കോട്ടയം) എന്നിവരും ഉണ്ടാകും.

അഡിഷണൽ ലേബർ കമ്മിഷണർ (എൻഫോഴ്സമെന്റ്) കെ. ശ്രീലാൽ, തൊഴിലും നൈപുണ്യവും വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എൻ.കെ. ചന്ദ്ര, നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആർ. സുരേഷ് ബാബു, ധനവകുപ്പ് ഡെപ്യൂട്ടി സെക്റട്ടറി ഗിരീഷ് പറക്കാടൻ, ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് ആർ. പ്രമോദ് എന്നിവരാണ് സർക്കാർ പ്രതിനിധികൾ. .