കിളിമാനൂർ: കിളിമാനൂരിൽ പുതിയതായി നിർമ്മിച്ച ബഹുനില സ്കൂൾ മന്ദിരത്തിന്റെ പ്രവർത്തനോദ്ഘാടനം, മറ്റൊരു സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം, സമ്പൂർണ ഹൈടെക് പ്രഖ്യാപനം എന്നിവ 26ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. ബി. സത്യൻ എം.എൽ.എ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കിളിമാനൂർ ടൗൺ യു.പി.എസിൽ ഒരു കോടി രൂപ ചെലവിൽ നിർമിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം 26ന് രാവിലെ 11 ന് സി. രവീന്ദ്രനാഥും ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പിയും

സമ്പൂർണ ഹൈടെക് പ്രഖ്യാപനം ബി. സത്യൻ എം.എൽ.എയും സമ്പൂർണ ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡി. സ്മിതയും നിർവഹിക്കും.

11.30 ന് കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് കോടി രൂപ ചെലവിട്ട് നിർമിക്കുന്ന ബഹുനില മന്ദി രത്തിന്റെ ശിലാസ്ഥാപനവും ആറ്റിങ്ങൽ മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങൾ - സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനവും സി. രവീന്ദ്രനാഥ് നിർവഹിക്കും. ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും, പുസ്തകം ഏറ്റുവാങ്ങൽ വി. രഞ്ജിത്തും, സ്കൂൾ ബസ് ഉദ്ഘാടനം ഡി. സ്മിതയും, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കളെ ആദരിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാളും നിർവഹിക്കും. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ പഴയകുന്നുമ്മൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ, എസ്. ഷാജഹാൻ, ആർ.കെ. ബൈജു എന്നിവർ പങ്കെടുത്തു.