തിരുവനന്തപുരം: ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 392 പോയിന്റുമായി തിരുവനന്തപുരം നോർത്തും ഹൈസ്‌കൂൾ വിഭാഗത്തിൽ 335 പോയിന്റുമായി സൗത്തും ചാമ്പ്യൻമാരായി. യു.പി വിഭാഗത്തിൽ 149 പോയിന്റുള്ള ആറ്റിങ്ങലിനാണ് കിരീടം.
ഹയർസെക്കൻഡറി വിഭാഗത്തിൽ 376 പോയിന്റുമായി തിരുവനന്തപുരം സൗത്ത് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 351 പോയിന്റുമായി കിളിമാനൂർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഹൈസ്‌കൂൾ വിഭാഗത്തിൽ 333 പോയിന്റുള്ള തിരുവനന്തപുരം നോർത്തിനാണ് രണ്ടാം സ്ഥാനം. 321 പോയിന്റ് അക്കൗണ്ടിലുറപ്പിച്ച കിളിമാനൂർ മൂന്നാം സ്ഥാനത്തും.
ഇഞ്ചോടിഞ്ച് മത്സരം നടന്ന യു.പി വിഭാഗത്തിൽ ഒരു പോയിന്റ് വ്യത്യാസത്തിലാണ് (148) കിളിമാനൂരിന് ചാമ്പ്യൻഷിപ്പ് നഷ്ടപ്പെട്ടത്. 147 പോയിന്റുള്ള പാലോടിനാണ് മൂന്നാം സ്ഥാനം. സമാപനസമ്മേളനം വി.എസ് ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യു. മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. വിജയികൾക്ക് സിനിമാ പിന്നണി ഗായകൻ ജി. ശ്രീറാം സമ്മാനങ്ങൾ വിതരണം ചെയ്തു. കൗൺസിലർ പാളയം രാജൻ, ഡി.ഡി.ഇ സി. മനോജ്കുമാർ, എച്ച്.എം ലതിക, പി.ടി.എ പ്രസിഡന്റ് അബ്ദുൽ ഹക്കീം, ഡോ. കെ.പി. വിനു, അനിൽ വെഞ്ഞാറമൂട് തുടങ്ങിയവർ പങ്കെടുത്തു.
അറബിക് കലോത്സവത്തിൽ കിളിമാനൂരും ആറ്റിങ്ങലും,
സംസ്‌കൃതോത്സവത്തിൽ കാട്ടാക്കട
അറബിക് കലോത്സവത്തിൽ യു.പി വിഭാഗത്തിൽ കിളിമാനൂരും (65) എച്ച്.എസ് വിഭാഗത്തിൽ ആറ്റിങ്ങലും (87) ജേതാക്കളായി. യു.പി വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ആറ്റിങ്ങലിന് 63 പോയിന്റ് ലഭിച്ചു. പാലോട് 57 പോയിന്റാടെ മൂന്നാം സ്ഥാനത്തെത്തി. എച്ച്.എസ് വിഭാഗം അറബിക്കിൽ തിരുവനന്തപുരം സൗത്തും നെടുമങ്ങാടും രണ്ടാം സ്ഥാനം പങ്കിട്ടു; 84 പോയിന്റ്. 76 പോയിന്റുള്ള പാറശാലയ്ക്കാണ് മൂന്നാം സ്ഥാനം.
ഹൈസ്‌കൂൾ വിഭാഗം സംസ്‌കൃതോത്സവത്തിൽ കാട്ടാക്കടയാണ് ചാമ്പ്യൻമാർ; 78 പോയിന്റ്. ഒരു പോയിന്റ് വ്യത്യാസത്തിൽ (77) പാലോട് രണ്ടാം സ്ഥാനക്കാരായി. 75 പോയിന്റുള്ള ബാലരാമപുരമാണ് മൂന്നാം സ്ഥാനം. സംസ്‌കൃതോത്സവത്തിലെ യു.പി കിരീടം ആറ്റിങ്ങലിനാണ്; 88 പോയിന്റ്. 86 പോയിന്റ് വീതം നേടിയ പാലോട്, നെടുമങ്ങാട് ഉപജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു. 82 പോയിന്റുള്ള സൗത്താണ് മൂന്നാം സ്ഥാനത്ത്.
മികച്ച സ്‌കൂളുകൾ
എച്ച്.എസ് വിഭാഗത്തിലും യു.പി വിഭാഗത്തിലും വഴുതക്കാട് കാർമ്മൽ സ്‌കൂൾ. ഇരുവിഭാഗത്തിലും കടുവയിൽ കെ.ടി.സി.ടി ഇ.എം എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം.
എച്ച്.എസ് വിഭാഗത്തിൽ നെല്ലിമൂട് ന്യൂ എച്ച്.എസ്.എസും (106) യു.പി വിഭാഗത്തിൽ ആറ്റിങ്ങൽ ഡയറ്റും (39 പോയിന്റും) മൂന്നാം സ്ഥാനം നേടി.
ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കാർമൽ എച്ച്.എസ്.എസ്. കോട്ടൺ ഹിൽ സ്‌കൂൾ രണ്ടാം സ്ഥാനവും പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.
അറബിക് എച്ച്.എസ് വിഭാഗത്തിൽ ഗവ. വി.എച്ച്.എസ് പാറശാല ഒന്നാമത്. മണക്കാട് ഗേൾസ് എച്ച്.എസ്.എസിന് രണ്ടാം സ്ഥാനവും ക്രസന്റ് എച്ച്.എസ് നെടുമങ്ങാടിന് മൂന്നാം സ്ഥാനവും.
യു.പി വിഭാഗത്തിൽ വൈ.എൽ.എം.യു.പി.എസ് കീഴാറ്റിങ്ങൽ ഒന്നാം സ്ഥാനവും ബി.എം.ജെ യു.പി.എസ് വള്ളക്കടവ് രണ്ടാം സ്ഥാനവും ബീമാപള്ളി ഗവ. യു.പി.എസ് മൂന്നാം സ്ഥാനവും നേടി.
സംസ്‌കൃതോത്സവം എച്ച്.എസ് വിഭാഗത്തിൽ ഒറ്റശേഖരമംഗലം ജെ.പി.എച്ച്.എസ് ഒന്നാമതെത്തി. നന്ദിയോട് എസ്.കെ.വി.എച്ച്.എസ്.എസിന് രണ്ടാം സ്ഥാനം. ഗവ. വി.എച്ച്.എസ്.എസ് വെള്ളനാടിന് മൂന്നാം സ്ഥാനം.
യു.പി വിഭാഗത്തിൽ നന്ദിയോട് നളന്ദ ടി.ടി.ഐ ഒന്നാം സ്ഥാനം. പലവിള ഗവ. യു.പി.എസിന് രണ്ടാം സ്ഥാനം. എസ്.ആർ.എസ്.യു.പി.എസ് പള്ളിച്ചലിന് മൂന്നാം സ്ഥാനം.