ചേരപ്പള്ളി: വലിയമല ആരോമൽ കുടുംബശ്രീയുടെ 20ാം വാർഷികം ആഘോഷിച്ചു. കുടുംബശ്രീ പ്രസിഡന്റ് അജിതകുമാരി ഡി.ആർ. അദ്ധ്യക്ഷയായി. വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ഇറവൂർ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്‌തു. പൊട്ടൻചിറ വാർഡ് മെമ്പർ ശ്രീജ, സി.ഡി.എസ് ചെയർപേഴ്സൺ ചേരപ്പള്ളി സുനിത, എ.ഡി.എസ് അംഗങ്ങളായ കിഴക്കേക്കര ഷീജ, ചേരപ്പള്ളി ബെൽസാൾ, സന്ധ്യ, സെക്രട്ടറി ഷീംന സജയൻ, ബിന്ദു, രാജലക്ഷ്‌മി എന്നിവർ സംസാരിച്ചു.