ചേരപ്പള്ളി: കുളപ്പട സെന്റ് ജൂഡ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് 6.30ന് തിരുനാൾ ജപമാല പ്രദക്ഷിണവും നാളെ രാവിലെ 9.15ന് തിരുനാൾ ദിവ്യബലിയും നടക്കും.
ഇന്ന് വൈകിട്ട് 5ന് ജപമാല, സന്ധ്യാപ്രാർത്ഥന, വിശുദ്ധ കുർബാന ഫാ. ക്രിസ്റ്റിജോൺ, ഫാ. ടൈറ്റസ് ചേരപള്ളിൽ ഡോ. മാത്യു തിരുവാലിൽ എന്നിവർ കാർമ്മികത്വം വഹിക്കും. നാളെ രാവിലെ തിരുനാൾ ദിവ്യബലിക്ക് ശേഷം തിരുനാൾ നേർച്ച വിരുന്നും കൊടിയിറക്കും എന്നിയോടെ സമാപിക്കും.