പോത്തൻകോട്: സത്യസായി ബാബയുടെ 94-ാമത് ജയന്തിയോടനുബന്ധിച്ച് തോന്നയ്ക്കൽ സായിഗ്രാമിൽ ആരംഭിക്കുന്ന 11 ദിവസത്തെ ആഘോഷപരിപാടികളായ 'സായി സ്മരണ' യുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർപേഴ്സൺ ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി അദ്ധ്യക്ഷയായി. സായിഗ്രാമം സ്ഥാപകനും എക്സിക്യൂട്ടിവ് ഡയറക്ടറുമായ കെ.എൻ. ആനന്ദകുമാർ, ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ. ഗോപകുമാരൻ നായർ, പഞ്ചായത്ത് പ്രസിഡന്റുമാരായ വിജയകുമാരി, മധു, ജനപ്രതിനിധികളായ സുഷമ, മംഗലപുരം ഷാഫി, ഇളമ്പ ഉണ്ണികൃഷ്ണൻ, സായിഗ്രാമം സോഷ്യൽ ടൂറിസം പ്രോജക്ട് ഡയറക്ടർ പ്രഫ, ബി. വിജയകുമാർ, ട്രസ്റ്റ് ബോർഡ് മെമ്പർ സി.കെ. രവി, സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി. വിജയൻ, സത്യസായി വിദ്യാമന്ദിർ പ്രിൻസിപ്പൽ ഇ.എസ്. അശോക്‌കുമാർ, ബി. ജയചന്ദ്രൻ നായർ, തോന്നയ്ക്കൽ രവി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഗോഹുലം മെഡിക്കൽ കോളേജ് എം.ഡി. ഡോ. മനോജ്, ഡോ. രാമൻ നായർ, സത്യസായി ഓർഫനേജിന്റെ അട്ടപ്പാടി പ്രോജക്ട് മാനേജർ ഗോപാലകൃഷ്ണൻ എന്നിവരെ മന്ത്രി ആദരിച്ചു.