തിരുവനന്തപുരം:കേരള സർവകലാശാലാ മാർക്ക്ദാനവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സർവകലാശാലാ പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസയോഗ്യമായ അന്വേഷണ ഏജൻസികളെ ഇതിനായി നിയോഗിക്കാത്ത സർക്കാരിന്റെയും സർവകലാശാലയുടെയും നടപടി ദുരുദ്ദേശ്യപരമാണെന്നും ശിവകുമാർ പറഞ്ഞു.