നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിൽ നിന്നും പമ്പ സർവീസ് ഉടൻ ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ആവശ്യപ്പെട്ടു. എല്ലാവർഷവും മുടങ്ങാതെ നടത്തിയിരുന്ന സർവീസ് ഇനിയും ആരംഭിച്ചിട്ടില്ല. 40 തീർത്ഥാടകരുടെയെങ്കിലും റിസർവേഷൻ പൂർത്തിയായാൽ മാത്രമേ സർവീസ് നടത്തൂവെന്ന ഡിപ്പോ അധികൃതരുടെ ന്യായം വിചിത്രമാണെന്ന് ആനാട് ജയൻ ആരോപിച്ചു.