പാറശാല: കേരള കർഷക സംഘം പാറശാല ഏരിയ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് പാളയം രാജൻ ഉദ്ഘാടനം ചെയ്തു. എ. ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സി. വിക്രമൻ, എം.എം.ബഷീർ, സി.പി.എം പാറശാല ഏരിയ സെക്രട്ടറി കടകുളം ശശി, ആർ. സുശീലൻ, ഐ. സുരജാദേവി, വി.എസ്. ബിനു, അഡ്വ.എസ്. അജയകുമാർ, ആർ. സതികുമാർ, അഡ്വ.എസ്.കെ. ബെൻഡാർവിൻ, എൻ. രാധാക്യഷ്ണൻ, കുന്നിയോട് രാമചന്ദ്രൻ, ജെ. ശ്രീകുമാർ, കെ. മധു എന്നിവർ സംസാരിച്ചു. ബി. മുരളീധരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി ജെ. ശ്രീകുമാർ (പ്രസിഡന്റ്), ആർ. ശോഭന, എ. ശശിധരൻ നായർ (വൈസ് പ്രസിഡന്റുമാർ), ബി. മുരളീധരൻ (സെക്രട്ടറി), കുന്നിയോട് രാമചന്ദ്രൻ, അഡ്വ. സന്തോഷ് (ജോ.സെക്രട്ടറിമാർ), കെ.എ. സാനന്ദരാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.