malayinkil

മലയിൻകീഴ്: പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിൽ സംഘടിപ്പിച്ച വിദ്യാലയം പ്രതിഭകൾക്കൊപ്പം പരിപാടി കാവാലം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നാടൻപാട്ടിന്റെ താളവും നാട്ടുശീലുകളുടെ നന്മയും കാവാലം ശ്രീകുമാർ വിദ്യാർത്ഥികൾക്കൊപ്പം പങ്ക് വച്ചു.

നശിച്ചു കൊണ്ടിരിക്കുന്ന തനതുകലകളെ കുട്ടികളിലൂടെ തിരിച്ചു കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. പഠനത്തിനൊപ്പം കലാഭിരുചികളും വളർത്തണം. മണ്ണിന്റെ മണമുള്ള കൊയ്ത്തുപാട്ടും ആചാര പെരുമയുള്ള നന്തുണിയും നാഗപ്പാട്ടുമൊക്കെ നമ്മുടെ സംസ്കൃതിയുടെ അടയാളങ്ങളാണെന്നും കാവാലം പറഞ്ഞു. സ്കൂൾ മാനേജർ ആനന്ദ് കണ്ണശ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീദേവി, മാദ്ധ്യമ പ്രവർത്തകൻ ശിവാകൈലാസ് എന്നിവർ സംസാരിച്ചു.