തിരുവനന്തപുരം:ലോക കേരള സഭ സെക്രട്ടേറിയറ്റിന്റെ ഓഫീസ് മുഖ്യമന്ത്റി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തൈക്കാടുള്ള നോർക്ക റൂട്ട്സ് മന്ദിരത്തിന്റെ ആറാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സന്നിഹിതനായിരുന്നു. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ, വൈസ് ചെയർമാൻ എം.എ. യൂസഫലി, സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ ഡി. ജഗദീഷ്, പ്രവാസികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ്, സി.ഇ.ഒ രാധാകൃഷ്ണൻ, ഡയറക്ടർ കെ.സി. സന്ദീപ് തൈക്കാട്, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ബിജയ് സെൽവരാജ്, പ്രവാസി കമ്മീഷൻ മെമ്പർ സെക്രട്ടറി എച്ച്. നിസാർ, ലോകേരള സഭ സ്‌പെഷ്യൽ ഓഫീസർ ആഞ്ചലോസ് തുടങ്ങിയവർ സംബന്ധിച്ചു. ഓഫീസ് സജ്ജീകരിച്ച സിഡ്‌കോ സീനിയർ മാനേജർ നീലകണ്ഠ പ്രസാദിന് ചടങ്ങിൽ മുഖ്യമന്ത്റി മൊമന്റോ നൽകി.